യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണം

Posted on: October 9, 2018 9:18 pm | Last updated: October 9, 2018 at 9:18 pm
ജെറെമി ലാല്‍റിന്നുംഗ

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നടക്കുന്ന യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ഇന്ന് രണ്ട് സ്വര്‍ണം. പത്ത് മീറ്റര്‍ ഷൂട്ടിംഗ് എയര്‍ പിസ്റ്റളില്‍ മനു ഭാക്കറും പുരുഷവിഭാഗം 62 കിലോഗ്രാം ഭാരദ്വഹ്്‌നത്തില്‍ ജെറെമി ലാല്‍റിന്നുംഗയുമാണ് സ്വര്‍ണമണിഞ്ഞത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും ഉള്‍പ്പെടെ അഞ്ചായി ഉയര്‍ന്നു.

നു ഭാക്കർ

എയര്‍ റൈഫിളില്‍ 236.5 പോയിന്റ് സ്വന്തമാക്കിയാണ് മനു സ്വര്‍ണം നേടിയത്. ഇക്കുറി ഉദ്ഘാടന ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തിയത് മനുവായിരുന്നു.

പുരുഷ വിഭാഗം ഷൂട്ടിങ് 10 മീറ്റര്‍ എയര്‍ റൈഫിളില്‍ തുഷാര്‍ മാനെ, വനിതാ വിഭാഗം ഷൂട്ടിങ് 10 മീറ്റര്‍ എയര്‍ റൈഫിളില്‍ മെഹൂലി ഘോഷ്, ജൂഡോ വനിതാ വിഭാഗം 44 കിലോഗ്രാമില്‍ ടബാബി ദേവി എന്നിവരാണ് ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ സമ്മാനിച്ചത്.