കര്‍ണാടകയില്‍ 400 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു

Posted on: October 9, 2018 9:06 pm | Last updated: October 9, 2018 at 9:06 pm

ബംഗളൂരു: കര്‍ണാടകയില്‍ എച്ച് വണ്‍ എന്‍ വണ്‍ പടരുന്നു. ഇതുവരെ 400 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കര്‍ണാടക ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.

ബംഗളൂരു നഗരത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 89 പേര്‍ക്ക്. ശിവമോഗയില്‍ 43 പേര്‍ക്കും ദക്ഷിണ കര്‍ണാടകയില്‍ 24 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

2018 ജനവരിക്ക് ശേഷം 4702 സാംപിളുകളാണ് പരിശോധനക്ക് അയച്ചത്.