Connect with us

National

പൊതുസ്ഥലത്ത് മുഖ്യമന്ത്രിയുടെ പോസ്റ്ററിന് താഴെ മൂത്രമൊഴിച്ചു; ബിജെപി മന്ത്രി പെട്ടു!

Published

|

Last Updated

അജ്മീര്‍: രാജസ്ഥാനില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ സംസ്ഥാന മന്ത്രി മൂത്രശങ്ക തീര്‍ത്തത് മുഖ്യമന്ത്രിയുടെ പോസ്റ്ററിന് താഴെ. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ സംഭവം വിവാദമായിരിക്കുകയാണ്. അജ്മീരില്‍ പാര്‍ട്ടി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി ശംഭു സിംഗ് ഖതേസറാണ് മുഖ്യമന്ത്രി വസുന്ധര രാജെയുടെ പോസ്റ്ററിന് താഴെ മൂത്രമൊഴിച്ചത്.

തന്റെ നടപടിയെ ന്യായീകരിച്ച് മന്ത്രി തന്നെ രംഗത്തെത്തി. പൊതു സ്ഥലത്ത് പരസ്യമായി മൂത്രമൊഴിക്കുന്നത് കാലങ്ങളായി പിന്തുടരുന്ന കാര്യമാണെന്നാണ് മന്ത്രിയുടെ ന്യായീകരണം. പോസ്റ്ററിന് സമീപത്തല്ല താന്‍ മുത്രമൊഴിച്ചതെന്നും ശംഭു സിംഗ് പറയുന്നു.

കേന്ദ്ര സര്‍ക്കാറിന്റെ ശുചിത്വ പദ്ധതിയായ സ്വച്ഛ് ഭാരതിനെ താന്‍ അവഗണിച്ചിട്ടില്ല. പൊതു സ്ഥലത്ത് മൂത്ര വിസര്‍ജനം നടത്തിയാലാണ് അസുഖങ്ങള്‍ വരുന്നത്. എന്നാല്‍ തുറസ്സായ ആളൊഴിഞ്ഞ സ്ഥലത്ത് നടത്തിയാല്‍ പ്രശ്‌നം ഇല്ല. ആളൊഴിഞ്ഞ സ്ഥലത്താണ് താന്‍ മൂത്രമൊഴിച്ചത്. രാവിലെ മുതല്‍ തിരഞ്ഞെടുപ്പ് റാലികളുടെ തിരക്കിലായിരുന്നു. പരിപാടി നടക്കുന്ന വേദിക്ക് സമീപം ശൗചാലയങ്ങള്‍ ഇല്ലായിരുന്നു. കിലോ മീറ്റര്‍ ദൂരം പോകാന്‍ തനിക്ക് സാധിക്കുമായിരുന്നില്ല. അതിനാലാണ് അവിടെ മൂത്രമൊഴിച്ചത് എന്നും ശംഭു സിംഗ് പറഞ്ഞു.