ശബരിമല സത്രീപ്രവേശന വിധി: യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പം; ബിജെപിയുടേത് അവസരവാദപര നിലപാട്: പ്രതിപക്ഷ നേതാവ്

Posted on: October 8, 2018 11:44 am | Last updated: October 8, 2018 at 12:48 pm

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പം നിലകൊള്ളുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയുടേത് അവസരവാദപരമായ നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുന്നതിനോട് യോജിക്കുന്നില്ല. വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ വിശ്വാസം സംരക്ഷിക്കപ്പെടണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കണം. ബിജെപിയുടേയത് അവസരവാദപരമായ നിലപാടാണ്. കേസില്‍ ഒരിക്കല്‍പോലും അവര്‍ ഭാഗമായിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. അക്രമസമരങ്ങളോട് യോജിക്കുന്നില്ലെന്നും യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പ്രതിപക്ഷ നേതാവ് പറഞ്ഞു.