പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു

Posted on: October 8, 2018 10:26 am | Last updated: October 8, 2018 at 11:58 am

കോഴിക്കോട്: ഇന്ധനവില ഇന്ന് വീണ്ടും വര്‍ധിച്ചു പെട്രോളിന് 22 പൈസയും ഡീസലിന് 31 പൈസയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്. പെട്രോളിന് കൊച്ചിയില്‍ 84.09 രൂപയും ഡീസലിന് 77.81 രൂപയുമാണു വില. തിരുവനന്തപുരത്ത് പെട്രോളിന് 85.47 രൂപയും ഡീസലിന് 79.12 രൂപയുമായി. കോഴിക്കോട് പെട്രോളിന് 84.34 രൂപയും ഡീസലിന് 78.8 രൂപയുമായി.

ചെന്നൈയില്‍ പെട്രോളിന് 85.26 രൂപയും ഡീസലിന് 78.04 രൂപയുമാണു വില. മുബൈയില്‍ പെട്രോളിന് 87.50 രൂപയും ഡീസലിന് 77.37 രൂപയിലുമെത്തി. എക്‌സൈസ് തീരുവ കുറച്ച് ദിവസങ്ങള്‍ക്കകമാണ് ഇന്ധന വിലയില്‍ ഇന്നും വര്‍ധനയുണ്ടായിരിക്കുന്നത്.