ഷാര്‍ജയില്‍ സവിശേഷ വാഹന നമ്പറുകള്‍ ലേലത്തിന്

Posted on: October 7, 2018 5:05 pm | Last updated: October 7, 2018 at 5:05 pm

ദുബൈ: എമിറേറ്റ്‌സ് ഓക്ഷനുമായി ചേര്‍ന്ന് ഷാര്‍ജ പോലീസ് സവിശേഷ വാഹന നമ്പറുകള്‍ ലേലംചെയ്യും. 77 അതി വിശിഷ്ട നമ്പറുകളാണ് ലേലം ചെയ്യുക. ആറ് മൂന്നക്ക നമ്പറുകളും 35 നാലക്ക നമ്പറുകളും 36 അഞ്ചക്ക നമ്പറുകളുമാണ് ലേലം ചെയ്യുക. ഇന്ന് ആരംഭിക്കുന്ന ലേലം ഈ മാസം 12 വരെ നീണ്ടുനില്‍ക്കും.

180, 909, 312 നമ്പറുകളാണ് മൂന്നക്കങ്ങളില്‍ ലേലത്തിന്. 9999, 1515, 1080, 1990, 9080, 4455, 5040, 21000, 90009 തുടങ്ങി നിരവധി നമ്പറുകളാണ് ലേലത്തിലുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ www.EmiratesAuction.comല്‍ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും ലഭിക്കുന്ന എമിറേറ്റ്‌സ് ഓക്ഷന്‍ സ്മാര്‍ട് ആപ് വഴിയും വിവരങ്ങളറിയാം.
ഷാര്‍ജ അല്‍ റംതയിലെ ട്രാഫിക് മാനേജ്‌മെന്റ് ബില്‍ഡിംഗില്‍ നിന്നും വിവരങ്ങള്‍ നേരിട്ടറിയാം.