കോംഗോയില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് അമ്പത് മരണം; നിരവധി പേര്‍ക്ക് പൊള്ളലേറ്റു

Posted on: October 7, 2018 3:03 pm | Last updated: October 7, 2018 at 4:39 pm

കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഓയില്‍ ടാങ്കര്‍ ലോറി മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ സ്‌ഫോടനത്തില്‍ അമ്പതോളം പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് അപടത്തില്‍ പൊള്ളലേറ്റിട്ടുണ്ട്.

തലസ്ഥാനമായ കിന്‍ഷാസയെയും മതാദി തുറമുഖത്തേയും ബന്ധിപ്പിക്കുന്ന ഹൈവേയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ പരുക്കേറ്റവരെ ഗുഡ്‌സ്വാഹനങ്ങളിലും മറ്റുമായി ആശുപത്രികളിലേക്ക് കൊണ്ടുപോകുന്ന ദ്യശ്യങ്ങള്‍ വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടു.