ഇടുക്കി അണക്കെട്ട് തുറന്നു; ആശങ്ക വേണ്ടെന്ന് കെഎസ്ഇബി

Posted on: October 6, 2018 12:56 pm | Last updated: October 6, 2018 at 3:36 pm

ഇടുക്കി: അതിതീവ്ര മഴയെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ഇടുക്കി അണക്കെട്ട് തുറന്നു. രാവിലെ 11 മണിയോടെ ചെറുതോണിയിലെ ഒരു ഷട്ടറാണ് തുറന്നത്. അണക്കെട്ടിലെ ജലനിരപ്പ് പരമാവധി ശേഷിയില്‍നിന്നും 16 അടി താഴെയാണെങ്കിലും മുന്‍കരുതലെന്ന നിലക്കാണ് ഒരു ഷട്ടര്‍ ഇപ്പോള്‍ തുറന്നിരിക്കുന്നത്.

സെക്കന്‍ഡില്‍ അല ലക്ഷം ലിറ്റര്‍ വെള്ളമാണ് അണക്കെട്ടില്‍നിന്നും ഇപ്പോള്‍ പുറത്തുവിടുന്നത്. അതേ സമയം ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്ന് കെഎസ്ഇബി വ്യക്കതമാക്കിയിട്ടുണ്ട്. അതേ സമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 132 അടിയോളം വെള്ളമുണ്ട്. ഇത് 139 അടിയെത്തി തമിഴ്‌നാട് തുറന്നുവിടാന്‍ ഇടയാകുന്നത് പ്രശ്‌നങ്ങളുണ്ടാക്കുമെന്നത്കൂടി കണക്കിലെടുത്താണ് അണക്കെട്ട് ഇപ്പോള്‍ തുറന്നത്.