ശ്രീനഗറില്‍ തീവ്രവാദി ആക്രമണം; രണ്ട് നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Posted on: October 5, 2018 1:03 pm | Last updated: October 5, 2018 at 3:11 pm

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

നഗരത്തിലെ കര്‍ഫാലി മൊല്ലയില്‍വെച്ചാണ് ഭീകരര്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. കശ്മീര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാന്‍ രണ്ട് ദിവസംമാത്രമിരിക്കെയാണ് ആക്രമണം.