Connect with us

National

ഗുജറാത്ത് പോലീസിനെതിരെ സഞ്ജീവ് ഭട്ടിന്റെ ഭാര്യ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെതിരായ ഗുജറാത്ത് പോലീസ് നടപടി ചോദ്യം ചെയ്ത് ഭാര്യ ശ്വേതഭട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 20 വര്‍ഷം മുന്‍പുള്ള കേസിലെ അന്വേഷണത്തില്‍ ഇടപെടാന്‍ ആകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു. കോടതിയെ സമീപിക്കുന്നതില്‍ നിന്ന് സഞ്ജീവ് ഭട്ടിനെ പോലീസ് വിലക്കുന്നുവെന്ന ആരോപണവും പരിശോധിക്കാന്‍ കോടതി വിസമ്മതിച്ചു. ആവശ്യമെങ്കില്‍ സഞ്ജീവ് ഭട്ടിനോ, ഭാര്യക്കോ ഹൈക്കോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് വിധിയില്‍ പറഞ്ഞു.

സെപ്റ്റംബര്‍ അഞ്ചിനാണ് 1996 ലെ കേസുമായി ബന്ധപ്പെട്ട് സജ്ഞീവ് ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 1996ല്‍ സഞ്ജീവ് ഭട്ട് ബനാസ്‌കന്ത ഡി.സി.പിയായിരുന്ന സമയത്ത് വ്യാജ നാര്‍ക്കോട്ടിക്‌സ് കേസില്‍ ഒരു അഭിഭാഷകനെ കുടുക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. ഇരുപത് വര്‍ഷത്തിന് ശേഷമാണ് ഈ കേസില്‍ സജ്ഞീവ് ഭട്ടിനെ അറസ്റ്റ് ചെയ്യുന്നത്.

ഗുജറാത്ത് വംശഹത്യയിലെ ഹിന്ദുത്വത്തിന്റെ ഭീകര മുഖം തുറന്നു കാട്ടിയ ഉദ്യോഗസ്ഥനും കടുത്ത മോദി വിമര്‍ശകനുമാണ് സജ്ഞീവ് ഭട്ട്. ഇതാണ് ഭരണകൂടം നിരന്തരം അദ്ദേഹത്തെ വേട്ടയാടുന്നതിന് പിന്നിലെന്നും അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളെല്ലാം വ്യാജമാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്. ബി ജെ പി സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണ കൊണ്ടാണ് 2002ല്‍ ഹിന്ദുത്വവാദികള്‍ വ്യാപകമായി അഴിഞ്ഞാടാനും നൂറുക്കണക്കിന് നിരപരാധികള്‍ കൊല്ലപ്പെടാനും ഇടയാക്കിയതെന്ന് അന്ന് ഗുജറാത്ത് പോലീസിന്റെ തലപ്പത്ത് സേവനമനുഷ്ടിക്കവെ ലോകത്തോട് വിളിച്ച പറഞ്ഞ ഉദ്യോഗസ്ഥനാണ് സജ്ഞീവ് ഭട്ട്.

Latest