Connect with us

Kerala

സാലറി ചലഞ്ചിനെതിരെ ഹൈക്കോടതി; ശമ്പളം നല്‍കാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കരുത്

Published

|

Last Updated

കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ആവശ്യപ്പെടുന്ന സാലറി ചലഞ്ച് നിര്‍ബന്ധമായി നടപ്പാക്കരുതെന്ന് ഹൈക്കോടതി. ജീവനക്കാരില്‍ നിന്നും ശമ്പളം നിര്‍ബന്ധിച്ച് വാങ്ങരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലെന്ന് അറിയിക്കുന്നവരുടെ പട്ടിക തയ്യാറാക്കുന്നതിനേയും കോടതി വിമര്‍ശിച്ചു. ഇത് നിര്‍ബന്ധിത പിരിവല്ലെങ്കില്‍ എന്തിനാണ് വിസമ്മത പത്രം ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു.

വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ചൊവ്വാഴ്ചയ്ക്കകം അറിയിക്കണമെന്നും ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. സാലറി ചലഞ്ചിനെതിരേ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി നിരീക്ഷണം. ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നുവെന്നായിരുന്നു ഹരജിക്കാരുടെ പ്രധാന ആരോപണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കുന്ന സാലറി ചലഞ്ചിന്റെ ഭാഗമാകാന്‍ താത്പര്യമില്ലാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

Latest