മുംബൈ: റാഫേല്‍ ഇടപാടില്‍ അഴിമതി ഉണ്ടെന്നാരോപിച്ച് മഹാരാഷ്ട്രയില്‍ ബിജെപി എംഎല്‍എ രാജിവെച്ചു. വിദര്‍ഭയിലെ കാട്ടോള്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അഷീഷ് ദേശ്മുഖ് ആണ് രാജിവെച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ദേശ്മുഖിന്റെ രാജി. രാജി സ്പീക്കര്‍ക്ക് കൈമാറി. ദേശ്മുഖ് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാനമന്ത്രിയുടെ മേക്ക്ഇന്‍ ഇന്ത്യ അടക്കമുള്ള പദ്ധതികള്‍ പരാജയമാണെന്നും റാഫേല്‍ ഇടപാടില്‍ വന്‍ അഴിമതി നടന്നതായും ദേശ്മുഖ് ആരോപിച്ചു. ദേശ്മുഖിന്റെ രാജി തത്കാലം സ്വീകരിക്കേണ്ടന്നാണ് ബിജെപി തീരുമാനം.