ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത് അവാര്‍ഡ് മോദിക്ക് സമ്മാനിച്ചു

Posted on: October 3, 2018 8:00 pm | Last updated: October 3, 2018 at 11:03 pm

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി അവാര്‍ഡായ ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത് അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. തനിക്ക് ലഭിച്ചത് ഇന്ത്യക്കാര്‍ക്കുള്ള ബഹുമതിയെന്ന് അവാര്‍ഡ് സ്വീകരിച്ച് മോദി പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസാണ് അവാര്‍ഡ് സമ്മാനിച്ചത്. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയതാണ് അന്റോണിയോ ഗുട്ടെറസ്.

ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്ക്രോണും പങ്കിടുകയായിരുന്നു. ബംഗ്ലാദേശ്, റോഹിംഗ്യ വിഷയത്തില്‍ ഇന്ത്യ ഇടപെടണമെന്നും മ്യാന്മറിന് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും ഗുട്ടെറസ് നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.