ട്രംപ് 1990കളില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന് ന്യൂയോര്‍ക്ക് ടൈംസ്

Posted on: October 3, 2018 10:05 pm | Last updated: October 3, 2018 at 10:05 pm

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് 1990കളില്‍ വ്യാപകമായി നികുതിയടവില്‍ കള്ളക്കളികള്‍ നടത്തിയതായി ന്യൂയോര്‍ക്ക് ടൈംസിന്റെ കണ്ടെത്തല്‍. നികുതി വെട്ടിപ്പ് നടത്തിയതിന്റെ നിരവധി തെളിവുകളും ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തകള്‍ നല്‍കിയിരിക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.

നികുതി വെട്ടിക്കാന്‍ തന്റെ മാതാപിതാക്കളെ സഹായിച്ചത് വഴിയാണ് ട്രംപിന് സാമ്പത്തിക മുന്നേറ്റം ഉണ്ടായതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാതാപിതാക്കളില്‍ നിന്ന് സമ്മാനമായി ലഭിച്ച മില്യണ്‍ കണക്കിന് ഡോളറുകളുടെ നികുതി വ്യാജമായ വഴികളിലൂടെ ട്രംപ് ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.