ശബരിമല: സര്‍വകക്ഷി യോഗം വിളിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Posted on: October 3, 2018 2:24 pm | Last updated: October 3, 2018 at 2:24 pm

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സമവായമുണ്ടാക്കാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കെപിസിസി പ്രസിന്‍ഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സുപ്രിം കോടതിയില്‍ സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കണമെന്നും വിധി പെട്ടെന്ന് നടപ്പാക്കണമെന്ന് മുഖ്യമന്ത്രി വാശിപിടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മുമ്പും പല കോടതിവിധികളും നടപ്പാക്കാതെയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഖിലേന്ത്യാ തലത്തില്‍ ബിജെപിയെ താഴെയിറക്കാന്‍ സിപിഎമ്മിന് കോണ്‍ഗ്രസുമായി സഹകരിക്കാമെങ്കില്‍ കേരളത്തിലും അതാകാം. അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് കേരളത്തില്‍ സിപിഎം കാണിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.