Connect with us

Kerala

ശബരിമല സ്ത്രീ പ്രവേശനം: പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍. സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ രണ്ട് അഭിപ്രായങ്ങളും പരിശോധിച്ച ശേഷമാണ് സുപ്രീം കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്. സ്ത്രീകള്‍ക്ക് എന്ത് കൊണ്ടാണ് ശബരിമലയില്‍ പ്രവേശനം അനുവദിക്കുന്നത് എന്ന് വിധിയില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഗവണ്‍മെന്റിന് കോടതി പറയുന്നത് അനുസരിച്ചേ നിലപാടുകള്‍ എടുക്കാന്‍ സാധിക്കുകയുള്ളൂ. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ഒരു വിട്ടുവീഴ്ചയും ഈ കാര്യത്തില്‍ ഉണ്ടാകില്ല. ഇത്തവണത്തെ മണ്ഡല കാലത്ത് ശബരിമലയില്‍ സ്ത്രീകള്‍ എത്താനിടയുള്ളതിനാല്‍ അവര്‍ക്ക് കൂടിയുള്ള സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്ന കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിധിക്ക് എതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന ദേവസ്വം ബോഡര്‍് പ്രസിഡന്റിന്റെ പ്രസ്താവന ഏത് സാഹചര്യത്തില്‍ ആണെന്ന് അറിയില്ല. ദേവസ്വം ബോര്‍ഡ് അങ്ങനെ ഒരു തീരുമാനം എടത്തിട്ടില്ലെന്നും അത് അദ്ദേഹത്തിന്റെ മാത്രം നിലപാടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Latest