ചാലക്കുടിയില്‍ കനത്ത കാറ്റും മഴയും; വ്യാപക നഷ്ടം

Posted on: October 2, 2018 7:38 pm | Last updated: October 3, 2018 at 12:58 pm

ചാലക്കുടി: ശക്തമായ കാറ്റിലും മഴയിലും തൃശൂര്‍ ചാലക്കുടിയില്‍ വന്‍ നാശനഷ്ടം. കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ ഇടിഞ്ഞുവീണു. പലയിടത്തും റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതവും തടസ്സപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ശക്തമായ മഴ അനുഭവപ്പെട്ടത്.

ചാലക്കുടി സ്വകാര്യ ബസ് സ്റ്റാന്‍ഡിനു മുന്നിലേക്ക് വലിയ മരം കടപുഴകി വീണു. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ഏതാനും വീടുകളുടെ മേല്‍ക്കൂരയും തകര്‍ന്നുവീണിട്ടുണ്ട്.