ബ്രുവറി വിഷയത്തില്‍ വിഎസിന്റെ ആശങ്കകള്‍ ശരി: മന്ത്രി എകെ ബാലന്‍

Posted on: October 2, 2018 11:27 am | Last updated: October 2, 2018 at 1:51 pm

കണ്ണൂര്‍: ബ്രുവറി വിഷയത്തില്‍ വിഎസ് അച്യുതാനന്ദന്‍ മുന്നോട്ട് വെച്ച ആശങ്കകള്‍ ശരിയെന്ന് മന്ത്രി എകെ ബാലന്‍. ജലലഭ്യത കൂടി പരിഗണിച്ചെ ബ്രുവറികള്‍ക്ക് ലൈസന്‍സ് നല്‍കു. ബ്രുവറി അനുവദിച്ച സര്‍ക്കാര്‍ നയത്തില്‍ മാറ്റമുണ്ടായിട്ടില്ല. നയം മാറ്റണമെങ്കില്‍ നിയമവും മാറ്റണം. നിലവിലുള്ള നിയമത്തിന്റേയും ചട്ടത്തിന്റേയും അടിസ്ഥാനത്തില്‍ എക്‌സിക്യുട്ടീവ് ഓര്‍ഡര്‍ കൊടുക്കാന്‍ തടസമില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൂടുതല്‍ ഡിസ്റ്റിലറികള്‍ വേണം. ഇവ അനുവദിക്കുന്നതിന് ഇനിയും നടപടിക്രമങ്ങള്‍ ബാക്കിയാണ്. പുറത്തുനിന്നും കൊണ്ടുവരുന്നതിനേക്കാള്‍ നല്ലത് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുകയാണെന്നും പറഞ്ഞ മന്ത്രി , പ്രതിപക്ഷ നേതാവ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വിദഗ്ധനാണെന്നും പറഞ്ഞു.