എസ്ബിഐ എടിഎം വഴി പിന്‍വലിക്കാന്‍ കഴിയുന്നതിന്റെ പരിധി 20,000രൂപയായി കുറക്കും

Posted on: October 2, 2018 9:28 am | Last updated: October 2, 2018 at 10:39 am

മുംബൈ: പൊതുമേഖല ബേങ്കായ എസ്ബിഐ എടിഎമ്മിലൂടെ ഒരു ദിവസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 20000 ആയി കുറക്കും. ഇതുവരെ 40000 രൂപയായിരുന്നു പരമാവധി പിന്‍വലിക്കാന്‍ കഴിഞ്ഞിരുന്നത്.

ക്ലാസിക്, മാസ്റ്ററോ പ്ലാറ്റ്‌ഫോമിലെ കാര്‍ഡുകള്‍ ഉപയോഗിച്ച് പിന്‍വലിക്കാവുന്ന തുകയുടെ പരിധിയാണ് കുറക്കുന്നത്. ഈ മാസം 31 മുതല്‍ ഇത് നിലവില്‍ വരും. എടിഎം തട്ടിപ്പ് കൂടുന്നതും ഡിജിറ്റല്‍ പണമിടപാടുകള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ബേങ്ക് അധിക്യതര്‍ പറയുന്നു.