വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു

Posted on: October 2, 2018 5:41 am | Last updated: October 2, 2018 at 5:09 pm

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കര്‍(40) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം.ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നതിനിടെ ഹൃദയാഘതത്തെ തുടര്‍ന്നാണ് മരണം.

കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്‌കറിന് പരുക്കേറ്റത്. കൂടെയുണ്ടായിരുന്ന മകള്‍ തേജസ്വിനി അപകടം നടന്നയുടന്‍ തന്നെ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്.