ബ്രുവറി വിഷയം കത്തുന്നു; പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ്

Posted on: October 1, 2018 2:04 pm | Last updated: October 1, 2018 at 7:29 pm

തിരുവനന്തപുരം: ബ്രുവറി വിഷയത്തില്‍ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഉന്നതി സിപിഎം നേതാവിന്റെ മകനാണ് ഇപ്പോള്‍ അനുവദിച്ച ബ്രുവറിയുടെ പ്രൊജക്ട് മാനേജറെന്നും കിന്‍ഫ്രയില്‍ സ്ഥലം അനുവദിച്ചത് ഈ സ്ഥാപനത്തിനാണെന്നും ചെന്നിത്തല ആരോപിച്ചു.

1999ല്‍ ഡിസ്റ്റലറിക്കുള്ള അപേക്ഷ നിരസിച്ച 110 അപേക്ഷകരില്‍ ഒന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഡിസറ്റിലറി തുടങ്ങാന്‍ അനുമതി നല്‍കിയ ശ്രീചക്രയെന്ന കമ്പനി. ഇപ്പോള്‍ അവര്‍ക്ക് അനുമതി നല്‍കിയതെന്ത് അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാണം. എറണാകുളത്ത് പവര്‍ ഇന്‍ഫ്രടെക്കിന് ബ്രുവറി സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിച്ചത് സംശയാസ്പദമാണ്. ഇത്തരം കാര്യങ്ങളില്‍ സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു.