Connect with us

Kerala

ബ്രുവറിക്കായി കിന്‍ഫ്ര സ്ഥലം അനുവദിച്ചിട്ടില്ല; ആരോപണം കാര്യങ്ങളറിയാതെ: മന്ത്രി ഇപി ജയരാജന്‍

Published

|

Last Updated

തിരുവനന്തപുരം: ബ്രുവറിക്കായി കിന്‍ഫ്ര ആര്‍ക്കും സ്ഥലം അനുവദിച്ചിട്ടില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍. കാര്യങ്ങള്‍ മനസിലാക്കാതെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കിന്‍ഫ്രയുടെ കൈവശം സ്ഥലം ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്ന് മറുപടി നല്‍കി. അല്ലാതെ ആര്‍ക്കും ഭൂമി അനുവദിച്ചിട്ടില്ലെന്ന് മന്ത്രി വിശദീകരിച്ചു.

വ്യവസായം തുടങ്ങാന്‍ സ്ഥലം ആവശ്യമുണ്ടെങ്കില്‍ കിന്‍ഫ്രയോട് ചോദിക്കും. സ്ഥലം ഉണ്ടെങ്കില്‍ ഉണ്ടെന്ന് പറയും. അതാണ് സംഭവിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന സ്ഥാപനമാണ് കിന്‍ഫ്ര. സ്ഥലമുണ്ടെങ്കില്‍ കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. കിന്‍ഫ്രയുടെ സ്ഥലം ബ്രൂവറി തുടങ്ങുന്നതിന് അനുവദിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

Latest