Connect with us

Ongoing News

കൊറിയ ഓപ്പണ്‍: സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍ പുറത്ത്

Published

|

Last Updated

സിയൂള്‍: ഇന്ത്യയുടെ സൈന നെഹ്‌വാള്‍ കൊറിയ ഓപ്പണ്‍ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്ത്. ജപ്പാന്റെ നസോമി ഒക്കുഹാരയോടായിരുന്നു തോല്‍വി. അഞ്ചാം സീഡ് സൈന ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് പരാജയപ്പെട്ടത്. സ്‌കോര്‍: 21-15, 15-21, 20-22.

ആദ്യ ഗെയിം സൈന നേടിയപ്പോള്‍ രണ്ടാം ഗെയിമില്‍ ഒകുഹാര തിരിച്ചുവരവ് നടത്തി. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. മൂന്നാം ഗെയിമില്‍ 20-16ന്റെ ലീഡുണ്ടായിരുന്നു സൈനക്ക്. എന്നാല്‍, തുടര്‍ച്ചയായി ആറ് പോയിന്റുകള്‍ നേടിക്കൊണ്ട് ഒകുഹാര മത്സരം സ്വന്തമാക്കുകയായിരുന്നു.

സൈന പുറത്തായതോടെ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. സെമി ഫൈനലില്‍ ഒകുഹാര അകാനെ യെമഗുചിയെ നേരിടും.