Connect with us

Kerala

സുപ്രീം കോടതി വിധി അധാര്‍മികതയിലേക്ക് മനുഷ്യനെ തള്ളിവിടും: കാന്തപുരം

Published

|

Last Updated

വളപട്ടണം: വിവാഹേതര ലൈംഗിക ബന്ധം സംബന്ധിച്ച സുപ്രീം കോടതി വിധി അധാര്‍മികതയിലേക്ക് മനുഷ്യനെ തള്ളിവിടുമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ വളരെ നീചവും പൈശാചികവുമാണ്. അധാര്‍മികതയിലേക്ക് മനുഷ്യനെ തള്ളിനീക്കുന്ന നിയമങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. പണ്ഡിതന്മാര്‍ക്ക് ശബ്ദമുയര്‍ത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. മാതാപിതാക്കളെന്നോ മക്കളെന്നോ വേര്‍തിരിവില്ലാതെ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേക്ക് നിങ്ങി മനുഷ്യന്‍ മൃഗത്തിന് തുല്യമാകും. സമൂഹം ഒറ്റക്കെട്ടായി നമ്മുടെ സംസ്‌കാരം നിലനിര്‍ത്താന്‍ പരിശ്രമിക്കണം. വളപട്ടണം കുന്നത്ത് പള്ളി മഖാം ഉറൂസില്‍ മദ്‌റസാ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സയ്യിദ് സഅദുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു. മഗ്‌രിബ് നിസ്‌കാരാനന്തരം വളപട്ടണം ടാക്‌സി സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് കുന്നത്ത് പള്ളി മഖാമിലേക്ക് പൈതൃക യാത്രയായി കാന്തപുരത്തെ ആനയിച്ചു.

ഖാസി സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി, സയ്യിദ് മശ്ഹൂര്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് ശിഹാബ് തങ്ങള്‍ കമ്മക്കോത്ത്, സയ്യിദ് ശാഫി ബാ അലവി, ഹാമിദ് മാസ്റ്റര്‍ ചൊവ്വ, അബ്ദുര്‍റശീദ് ദാരിമി, അബ്ദുല്ലക്കുട്ടി ബാഖവി, നിസാര്‍ അതിരകം, മുഹമ്മദുല്‍ ബാഖവി, മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി, ഇബ്‌റാഹിം ഹാജി, കെ വി ഷക്കീല്‍, ജമാല്‍ മാങ്ങാട് സംബന്ധിച്ചു.

---- facebook comment plugin here -----