Connect with us

National

ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ ആശുപത്രിയില്‍

Published

|

Last Updated

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് സ്റ്റാലിനെ പ്രവേശിപ്പിച്ചത്. സ്റ്റാലിനെ ശസ്ത്രക്രിയക്കു വിധേയനാക്കിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

ആശങ്കപ്പെടാന്‍ ഒന്നുമില്ല. തുടര്‍ച്ചയായ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് അദ്ദേഹം രണ്ട് മാസത്തോളമായി മെഡിക്കല്‍ ചെക്കപ്പിന് പോകാറില്ലായിരുന്നു. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം ആശുപത്രി വിടാന്‍ കഴിയുമെന്നാണ് കരുതുന്നത്.

സ്റ്റാലിന്റെ ആരോഗ്യത്തെ സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ ആശുപത്രി അധികൃതര്‍ ഇന്ന് പുറത്തിറക്കുമെന്നാണ് കരുതുന്നത്. പിതാവ് കരുണാനിധിയുടെ മരണത്തെ തുടര്‍ന്നാണ് സ്്റ്റാലിനെ ഡിഎംകെ അധ്യക്ഷനായി തിരഞ്ഞെടുത്തത്.