Connect with us

National

അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി നാവിക സേന കണ്ടെത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട നാവികന്‍ അഭിലാഷ് ടോമിയുടെ പായ് വഞ്ചി കണ്ടെത്തി. ഇന്ത്യന്‍ നാവിക സേനയുടെ വിമാനമാണ് ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പായ് വഞ്ചി കണ്ടെത്തിയത്. അഭിലാഷിനുള്ള മരുന്നും ഭക്ഷണവും എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. താന്‍ സുരക്ഷിതനാണെന്നും എഴുന്നേറ്റ് നടക്കാന്‍ സ്‌ട്രെച്ചര്‍ വേണമെന്നും അവസാന സന്ദേശത്തില്‍ അഭിലാഷ് പറഞ്ഞിരുന്നു.

ശക്തമായ കാറ്റില്‍ പായ് വഞ്ചിയുടെ തൂണ് ഒടിഞ്ഞു വീണ് അഭിലാഷിന്റെ മുതുകിന് പരുക്കേല്‍ക്കുകയായിരുന്നു. അടിന്തര ഘട്ടത്തില്‍ ഉപയോഗിക്കാനുള്ള സാറ്റലൈറ്റ് ഫോണും വിഎച്ച്എഫ് റേഡിയോയുമുള്ള ബാഗിനടുത്തേക്ക് അഭിലാഷിന് നീങ്ങാന്‍ കഴിയുന്നില്ലെന്ന് വിവരമുണ്ട്. എങ്ങനെയെങ്കിലും ബാഗ് എടുക്കാന്‍ ഗോള്‍ഡന്‍ ഗ്ലോബ് റെയ്‌സ് അധിക്യതര്‍ അഭിലാഷിനോട് പറഞ്ഞിട്ടുണ്ട്. ഇവ പ്രവര്‍ത്തിപ്പിച്ചാലെ രക്ഷാപ്രവര്‍ത്തനം സാധ്യമാകു എന്നതിനാലാണിത്.