Connect with us

National

പനി ബാധിച്ച കുട്ടികളെ ചികിത്സിച്ചു; ഡോ. ഖഫീല്‍ ഖാന്‍ അറസ്റ്റില്‍

Published

|

Last Updated

ലക്‌നോ: ദുരൂഹമായ പനി ബാധിച്ച് ബഹാറിച്ചിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളെ അനധികൃതമായി ചികിത്സിച്ചുവെന്ന് ആരോപിച്ച് ഡോ. കഫീല്‍ഖാനെ യുപി പോലീസ് അറസ്റ്റ് ചെയ്തു. ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജില്‍ ജീവവായു കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ കഫീല്‍ ഖാന്‍ ജില്ലാ ആശുപത്രിയില്‍ കുട്ടികളെ ചികിത്സിച്ചുവെന്ന് ആരോപിച്ചാണ് അറസ്റ്റ്.

ഉത്തര്‍പ്രദേശില്‍ 45 ദിവസത്തിനിടെ 70 കുട്ടികളുടെ മരണത്തിനിടയാക്കിയ പനിയുടെ കാരണം ദുരൂഹമാണെന്ന സര്‍ക്കാര്‍ വാദം ഖഫീല്‍ ഖാന്‍ തള്ളിയിരുന്നു. മസ്തിഷ്‌ക വീക്കുമായി ബന്ധമുള്ള പനിയാണ് കുട്ടികള്‍ക്ക് ഉണ്ടായതെന്നാണ് ഖഫീല്‍ ഖാന്റെ വാദം.

ഗോരഗ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ 60 കുട്ടികള്‍ മരിച്ച സംഭവത്തോടെയാണ് ഖഫീല്‍ ഖാന്‍ ജനശ്രദ്ധ നേടിയത്. സ്വന്തം ചിലവില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ച് കുട്ടികളെ രക്ഷിക്കാന്‍ അവസാന ശ്രമം നടത്തിയ ഖഫീല്‍ഖാനെ പക്ഷേ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടയക്ക്കുകയായിരുന്നു. ഏഴ് മാസത്തിന് ശേഷമാണ് അദ്ദേഹം ജയില്‍ മോചിതനായത്.

Latest