Connect with us

Kerala

തന്റെ രക്തവും ഉമിനീരും ബലം പ്രയോഗിച്ച് എടുത്തുവെന്ന് ബിഷപ്പ് കോടതിയില്‍

Published

|

Last Updated

കോട്ടയം: തന്റെ രക്തവും ഉമിനീരും ബലംപ്രയോഗിച്ച് എടുത്തുവെന്ന് ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കോടതിയില്‍ പരാതിപ്പെട്ടു. പോലീസ് ക്ലബ്ബില്‍നിന്നും ഒരുമണിയോടെയാണ് ബിഷപ്പിനെ പാല മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചത്. തുടര്‍ന്ന് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കി. അപേക്ഷ പരിഗണിക്കവെ എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോഴാണ് പോലീസ് ബലം പ്രയോഗിച്ച് തന്റെ രക്തവും ഉമിനീരും എടുത്തുവെന്ന് ബിഷപ്പ് കോടതിയില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് കോടതി കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ഉച്ചക്ക് ശേഷം 2.30ലേക്ക് മാറ്റി.

അതേ സമയം ബിഷപ്പ് കോടതിയില്‍ ജാമ്യാപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. മൂന്ന് ദിവസം പോലീസിന്റെ ചോദ്യം ചെയ്യലിനോട് സഹകരിച്ചതിനാലും പോലീസ് ബലം പ്രയോഗിച്ച് രക്തവും ഉമിനീരും എടുത്തതിനാലും കസ്റ്റഡി അപേക്ഷ പരിഗണിക്കരുതെന്നും ജാമ്യം അനുവദിക്കണമെന്നും ബിഷപ്പിന്റെ ഹരജിക്കാരന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. ഇത് പരിഗണിക്കുന്നതും കോടതി ഉച്ചക്ക് ശേഷത്തിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

Latest