Connect with us

Kerala

സഹജീവി സ്‌നേഹമാണ് കേരളത്തിന്റെ മാതൃക : ഡോ: കഫീല്‍ഖാന്‍

Published

|

Last Updated

ആലുവ: മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് പോലും അതിജീവിക്കാന്‍ കരുത്ത് പകരുന്ന സഹജീവി സ്‌നേഹമാണ് ലോകത്തിന് മുന്നില്‍ കേരളത്തെ വേറിട്ട് നിര്‍ത്തുന്നതെന്ന് യു.പി.ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജ് മുന്‍ലക്ചറര്‍ ഡോ.കഫീല്‍ഖാന്‍ അഭിപ്രായപ്പെട്ടു.പ്രളയദുരിതത്തില്‍ സംവിധാനങ്ങള്‍ പോലും പകച്ച് നിന്നപ്പോള്‍ പതിനായിരങ്ങളുടെ ജീവരക്ഷക്കായി സ്വജീവന്‍പോലും വെടിയാന്‍ തയ്യാറായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ലോകത്തിന് മാതൃകയാണ്. മഹാദുരന്തങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പല മേഖലകളിലും സര്‍ക്കാര്‍ സഹായങ്ങള്‍ക്ക് കൈനീട്ടി കാത്തിരിക്കുന്ന അനുഭവങ്ങളെല്ലാം മലയാളി തിരുത്തി എഴുതുകയാണ്.

സഹജീവികളുടെ പുനരധിവാസം തങ്ങളുടെ കടമയായി ഏറ്റെടുക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ ഹൃദ്യമായ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ജനകീയ ആരോഗ്യവേദിയുടെ കടുങ്ങല്ലൂര്‍ മുപ്പത്തടം മേഘാലയ ജംഗ്ഷനില്‍ ജനകീയ ആരോഗ്യവേദിയുടെ നേതൃത്വത്തിലുള്ള ജനകീയ ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പി.എഛ്.എഫ്.ആംബുലന്‍സ് സര്‍വീസിന്റെ ഫണ്ട് ശേഖരണ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ജനകീയ ആരോഗ്യവേദി കോഓഡിനേറ്റര്‍ ടി.എ.മുജീബ്‌റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു.

Latest