Connect with us

National

രാഷ്ട്രീയത്തില്‍ അവഗണന: പിതാവിനെതിരെ മത്സരിക്കുമെന്ന് പാസ്വാന്റെ മകള്‍

Published

|

Last Updated

പാറ്റ്‌ന: ലോക് ജനശക്തി പ്രസിഡന്റ് രാംവിലാന്‍ പാസ്വാന്‍ രാഷ്ട്രീയത്തില്‍ തന്നെ അവഗണിക്കുകയാണെന്ന് ആരോപിച്ച് മകള്‍ രംഗത്ത്. ആര്‍ജെഡി സീറ്റ് നല്‍കുകയാണെങ്കില്‍ പാസ്വാനെതിരെ ഹാജിപൂര്‍ നിയോജക മണ്ഡലത്തില്‍ മത്സരിക്കുമെന്നും മകളായ ആശാ പാസ്വാന്‍ പറഞ്ഞു. മകനായ ചിരാഗ് പാസ്വാനെ എംപിയാക്കാന്‍ ശ്രമിക്കുന്ന പിതാവ് തന്നെ രാഷ്ട്രീയത്തില്‍ അവഗണിക്കുകയാണെന്ന് ആശ പറഞ്ഞു.

ചിരാഗിനെ എല്‍ജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കിയപ്പോഴും തന്നെ പരിഗണിച്ചില്ല. ഈ സാഹചര്യത്തിലാണ് പിതാവിനെതിരെ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതെന്നും ആശ പറഞ്ഞു. പാസ്വാന്റെ ആദ്യ ഭാര്യയിലുള്ള രണ്ട് പെണ്‍മക്കളില്‍ ഒരാളാണ് ആശ. രണ്ടാമത്തെ ഭാര്യയിലുള്ള മകനാണ് ചിരാഗ്. സ്വന്തക്കാര്‍ക്ക് മാത്രം പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ നല്‍കുന്നുവെന്ന ആരോപണം പാസ്വാനെതിരെ നേരത്തെ ഉയര്‍ന്നിരുന്നു. പാസ്വാന്റെ സഹോദരനായ പശുപതി കുമാര്‍ പരാസ് ആണ് പാര്‍്ട്ടി അധ്യക്ഷന്‍.

Latest