പ്രളയ കേരളത്തെയും റസാന്‍ അല്‍ നജ്ജാറിനെയും പരാമര്‍ശിച്ച് കുരുന്നു പ്രഭാഷകര്‍

Posted on: September 9, 2018 1:43 am | Last updated: September 9, 2018 at 1:44 am
SHARE

ധര്‍മപുരി: സേവനത്തിന്റെ മതം എന്ന വിഷയത്തില്‍ ഡാഫോഡില്‍സില്‍ നടന്ന ഹൈസ്‌കൂള്‍ മലയാള പ്രസംഗ മത്സരത്തില്‍ മുഴങ്ങിക്കേട്ടത് ആനുകാലിക വിഷയങ്ങള്‍. വിശുദ്ധ മതത്തെ മുറുകെപ്പിടിച്ച് സേവനനിരതരായി കേരളത്തെ കൈ പ്പിടിച്ചുയര്‍ത്തിയ സേവകരും യുദ്ധ മുഖത്തെ സേവനവ്യക്തിത്വം ഫലസ്തീനീ വനിത റസാന്‍ അല്‍ നജ്ജാറും കുരുന്നുകളുടെ ഭാഷണങ്ങളെ സമ്പന്നമാക്കി.

മത്സരത്തില്‍ മലപ്പുറം വെസ്റ്റ് ജില്ലയിലെ മുഹമ്മദ് ആശിഖ് ഒന്നാം സ്ഥാനം നേടി. എസ് വൈ എസ് മലപ്പുറം ജില്ലാ സെക്രട്ടറി അബൂബക്കര്‍ മാസ്റ്ററാണ് പ്രസംഗം എഴുതി നല്‍കിയത്. ചേളാരി ജി വി എച്ച് എസ് എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.

ആലപ്പുഴയിലെ മുഹമ്മദ് അസ്‌ലം രണ്ടാം സ്ഥാനവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള സ്വഫ്‌വാന്‍ മൂന്നാം സ്ഥാനവും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here