ഉപ്പാ എനിക്ക് ഫസ്റ്റടിച്ചൂട്ടാ…

Posted on: September 9, 2018 1:42 am | Last updated: September 9, 2018 at 1:42 am
SHARE

ധര്‍മപുരി: ഉപ്പാ എനിക്ക് ഫസ്റ്റടിച്ചൂട്ടാ…. ഉപ്പക്ക് സന്തോഷമായി എന്റെ പൊന്നുമോനെ…. ഇത് ജൂനിയര്‍ കഥപറയല്‍ മത്സരത്തില്‍ ഫലം പ്രഖ്യാപിച്ചയുടനെ നടന്ന ഫോണ്‍സംഭാഷണമാണ്. കൊല്ലം ജില്ലയില്‍ നിന്നുള്ള മാഹിന്‍ബാസും പിതാവ് ഹംസ സഖാഫിയുമാണ് കഥാപാത്രങ്ങള്‍.

മൂസാ നബിയുടെ സ്വര്‍ഗത്തിലെ കൂട്ടുകാരനായ ഇറച്ചിവെട്ടുകാരനെ കുറിച്ചാണ് മാഹിന്‍ കഥ പറഞ്ഞത്. മാതാവിനെ സ്‌നേഹിച്ച് അവര്‍ക്ക് വേണ്ടി സേവനം ചെയ്തതാണ് ഇറച്ചിവെട്ടുകാരനെ സ്വര്‍ഗാവകാശിയാക്കിയത്. ഇക്കഥ പറഞ്ഞാണ് മണപ്പള്ളി എസ് വി പി എം എന്‍ എസ് എസ് യു പി എസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ മാഹിന്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്. പിതാവ് തന്നെയാണ് പരിശീലകനും. പുറപ്പെടുമ്പോള്‍ അദ്ദേഹം മകന് മത്സരത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിരുന്നു. പതിനാല് ടീമുകളോട് മത്സരിക്കാനുള്ളതെന്നും നന്നായി അവതരിപ്പിക്കണമെന്നുമുള്ള ഉപദേശം മനസ്സില്‍ ഉള്‍ക്കൊണ്ടാണ് വേദിയില്‍ കയറിയത്.

ആദ്യമായി സംസ്ഥാന സാഹിത്യോത്സവിനെത്തി ഒന്നാം സ്ഥാനവുമായി മടങ്ങാനായതിന്റെ സന്തോഷത്തിലാണ് ഈ മിടുക്കന്‍. രിയാളു സ്വാലിഹീന്‍ കേന്ദ്ര മദ്രസയിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്ന് മലയാള പ്രസംഗത്തില്‍ കൂടി മത്സരമുണ്ട്. സലീമയാണ് മാതാവ്.

LEAVE A REPLY

Please enter your comment!
Please enter your name here