ഇന്ധന വില കുതിക്കുന്നു; പെട്രോളിന് 49 പൈസയുടേയും ഡീസലിന് 55 പൈസയുടേയും വര്‍ധന

Posted on: September 7, 2018 9:19 am | Last updated: September 7, 2018 at 12:24 pm
SHARE

കോഴിക്കോട്: പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധന. പെട്രോള്‍ ലിറ്ററിന് 49 പൈസയും ഡിസലിന് 55 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. സംസ്ഥാനത്ത് തിരുവനന്തപുരത്തെ പെട്രോള്‍ വില ലിറ്ററിന് 83,30 രൂപയാണ്. ഡീസലിന് 77.18 രൂപയും . കോഴിക്കോട് പെട്രോളിന് 82.22 രൂപയും ഡീസലിന് 76.19 രൂപയുമാണ്. കൊച്ചിയില്‍ ഇത് യഥാക്രമം 81.96 രൂപയും 75.93 രൂപയുമാണ്.

മുംബൈയിലാണ് ഇന്ധന വില ഏറ്റവും കൂടുതല്‍ . ഇവിടെ പെട്രോളിന് 87.39 രൂപയും ഡീസലിന് 76.51 രൂപയുമാണ്. ഡല്‍ഹിയിലിത് യഥാക്രമം 79.99, 72.07 എന്നിങ്ങനെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here