ആംബുലന്‍സിന് തീപിടിച്ച് രോഗി മരിച്ചു

Posted on: September 5, 2018 7:57 pm | Last updated: September 6, 2018 at 8:44 am
SHARE
ചിത്രം പ്രതീകാത്മകം

ആലപ്പുഴ: ചമ്പക്കുളത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ 108 ആംബുലന്‍സിന് തീപിടിച്ച് രോഗി മരിച്ചു. ചമ്പക്കുളം സ്വദേശി മോഹനന്‍ നായരാണ് മരിച്ചത്. ഓക്‌സിജന്‍ നല്‍കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം.

അപകടത്തില്‍ ആംബുലന്‍സിലെ നഴ്‌സിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സെയ്ഫുദ്ദീന്‍ എന്ന നഴ്‌സിനാണ് പൊള്ളലേറ്റത്. ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.