എലിപ്പനി: മൂന്നാഴ്ച അതീവ ജാഗ്രത പുലര്‍ത്തണം: മന്ത്രി കെ കെ ശൈലജ

Posted on: September 3, 2018 7:41 pm | Last updated: September 4, 2018 at 10:46 am

കോഴിക്കോട്: സംസ്ഥാനത്ത് എലിപ്പനി പടരുന്ന സാഹചര്യത്തില്‍ അടുത്ത മൂന്നാഴ്ച അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ചികിത്സാ സൗകര്യങ്ങളും മരുന്നും ലഭ്യമാക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയതായും മന്ത്രി അറിയിച്ചു.

താലൂക്ക് ആശുപത്രികളില്‍ എലിപ്പനി ചികിത്സക്ക് സംവിധാനം ഒരുക്കും. ജനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം അനുസരിച്ച് പ്രതിരോധ മരുന്ന് കഴിക്കണമെന്നും മന്ത്രി പറഞ്ഞു.

തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് എലിപ്പനി സംശയിക്കുന്ന എട്ട് പേരാണ് മരിച്ചത്.