Connect with us

Kerala

മലപ്പുറത്ത് മാതാവ് നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

Published

|

Last Updated

മലപ്പുറം: കൂട്ടിലങ്ങാടി ചേരൂരില്‍ നവജാത ശിശുവിനെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തില്‍ ചേരൂര്‍ സ്വദേശി നബീലയേയും സഹോദരന്‍ ശിഹാബിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. കുറച്ച് വര്‍ഷങ്ങളായി ഭര്‍ത്താവുമായി അകന്നു കഴിയുന്ന നബീലക്ക് അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞാണ് കൊല്ലപ്പെട്ടത്. കുഞ്ഞ് കുടുംബത്തിന് അപമാനമാണെന്ന സഹോദരന്റെ തുടര്‍ച്ചയായ കുറ്റപ്പെടുത്തലിനൊടുവിലാണ് നബീല ക്രൂരക്യത്യം ചെയ്തത്.ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് നബീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോഴിക്കോട് ബാലുശ്ശേരിയില്‍ ഇന്നലെ സമാനമായ സംഭവം നടന്നിരുന്നു. രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്ന റിന്‍ഷയാണ് കൊലപാതകം നടത്തിയത്. അവിഹിത ബന്ധത്തില്‍ ഗര്‍ഭിണിയായ റിന്‍ഷ വീട്ടില്‍തന്നെ പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.