ഇന്ധന വില ഇന്നും കുതിച്ചുയര്‍ന്നു; പെട്രോളിന് ലിറ്ററിന് 32 പൈസയുടെ വര്‍ധന

Posted on: September 3, 2018 9:28 am | Last updated: September 3, 2018 at 1:35 pm
SHARE

കൊച്ചി: ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. ലിറ്ററിന് 32 പൈസയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. കൊച്ചി നഗരത്തില്‍ പെട്രോള്‍ വില ലിറ്ററിന് 81.19 രൂപയായി. ഡീസല്‍ വില 75 രൂപ കടന്നിരിക്കുകയാണ് ലിറ്ററിന്. കൊച്ചി നഗരത്തിന് പുറത്ത് പെട്രോളിന് 82 രൂപയും ഡീസലിന് 76 രൂപയും കടന്നിരിക്കുകയാണ്.

തിരുവനന്തപുരത്ത് പെട്രോള്‍ വില 82.28 രൂപയാണ്. നഗരത്തിന് പുറത്ത് ഇത് 83 രൂപയിലധികമാണ്. തിരുവനന്തപുരം നഗരത്തില്‍ ഡീസലിന് 76.06 രൂപയാണ്. കോഴിക്കോട് നഗരത്തില്‍ പെട്രോള്‍ വില 82 രൂപയിലെത്തി. ഡീസലിന് 75.78 രൂപയാണ്. രാജ്യാന്തര വിപണിയില്‍ എണ്ണ വില ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് ദിനേനയുള്ള ഇന്ധന വില വര്‍ധനക്ക് കാരണം.