മുഖ്യമന്ത്രി ഇല്ലാത്തത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല: മന്ത്രി ഇ പി ജയരാജന്‍

Posted on: September 2, 2018 5:29 pm | Last updated: September 3, 2018 at 11:00 am
SHARE

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യുഎസ് യാത്ര സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഒരു നിലക്കും ബാധിക്കില്ലെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. സംസ്ഥാനത്ത് ഭരണം ഇതുവരെ എങ്ങനെ നടന്നുവോ അതുപോലെ തുടര്‍ന്നും നടക്കുമെന്നും അദ്ദേഹം വ്യക്തമമാക്കി.

ദുരുതാശ്വാസ ഫണ്ടിലേക്ക് ധനസമാഹരണത്തിനായി മന്ത്രിമാര്‍ വിദേശപര്യടനം നടത്താനുള്ള തീരുമാനത്തില്‍ മാറ്റമില്ല. മന്ത്രിമാര്‍ നേരിട്ട് പോയാല്‍ കൂടുതല്‍ സഹായം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here