Connect with us

Kerala

കേരളത്തിലേത് സമാനതകളില്ലാത്ത ദുരന്തം; പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ഥിച്ച് രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി: സമാനതകളില്ലാത്ത ദുരന്തമാണ് കേരളം നേരിടുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രക്ഷാപ്രവര്‍ത്തനത്തിനായി കേരളത്തില്‍ കൂടുതല്‍ സേനയെ വിന്യസിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചതായും രാഹുല്‍ പറഞ്ഞു. ദുരന്തത്തെ നേരിടാന്‍ കേരളത്തിന് പ്രത്യേക ധനസഹായം നല്‍കണമെന്നും ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, അടിയന്തര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്ത്രര മന്ത്രി രാജ്‌നാഥ് സിംഗിനേയും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനേയും ഫോണില്‍ വിളിച്ചിരുന്നു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പ്രധാനമന്ത്രിയെ കണ്ട് സഹായം അഭ്യര്‍ഥിച്ചിരുന്നു.

---- facebook comment plugin here -----