Connect with us

International

സിറിയയില്‍ ആയുധശാലയിലുണ്ടായ സ്‌ഫോടനത്തില്‍ കുട്ടികളുള്‍പ്പെടെ 39 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ദമാസ്‌കസ് : തെക്ക് പടിഞ്ഞാറന്‍ സിറിയയില്‍ വിമത നിയന്ത്രണത്തിലുള്ള പട്ടണത്തിലെ ആയുധസംഭരണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി കുട്ടികളുള്‍പ്പെടെ 39 പേര്‍ കൊല്ലപ്പെട്ടു. തുര്‍ക്കി അതിര്‍ത്തിക്ക് സമീപം ഉണ്ടായ സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും സ്‌ഫോടനത്തില്‍ രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്നതായും എഎഫ്പി ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു.

രക്ഷാപ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ മാറ്റി ഉള്ളില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇദില്‍ബ് പ്രവിശ്യയിലെ സര്‍മാദയില്‍ ജനവാസ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച ആയുധ ശാലയിലാണ് സ്‌ഫോടനമുണ്ടായതെന്ന് സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ സംഘടന ഡയറക്ടര്‍ റാമി അബ്ദല്‍ റഹ്മാന്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.വിമത പോരാളികളുടെ കുടുംബങ്ങളാണ് കൊല്ലപ്പെട്ടവരിലധികമെന്നും അബ്ദല്‍ റഹ്്മാന്‍ പറഞ്ഞു.