പണത്തിനും പ്രശസ്തിക്കുമായി വ്യാജ ഏറ്റ്മുട്ടല്‍ നടത്താമെന്ന് ; യുപിയില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: August 7, 2018 3:38 pm | Last updated: August 8, 2018 at 11:24 am
SHARE

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ പണത്തിനും പ്രശസ്തിക്കും സ്ഥാനക്കയറ്റത്തിനുമായി വ്യാജ ഏറ്റ് മുട്ടല്‍ നടത്താന്‍ സന്നദ്ധരായ മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ഇന്ത്യ ടുഡേ ടിവിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് നടപടി.

പണത്തിനും സ്ഥാനക്കയറ്റത്തിനും പ്രശസ്തിക്കുമായി നിരപരാധികളെ വ്യാജ ഏറ്റ്മുട്ടലുകളിലൂടെ കൊലപ്പെടുത്താന്‍ തയ്യാറാണെന്ന് പോലീസുകാര്‍ പറയുന്ന വീഡിയോ ദ്യശ്യങ്ങള്‍ ഇന്ത്യ ടുഡേ ടിവി പുറത്തുവിട്ടിരുന്നു. സംസ്ഥാനത്ത് യോഗി ആദിത്യനാഥിന്റെ ഭരണം വന്നതുമുതല്‍ 1500 ഏറ്റ്മുട്ടലുകളിലായി 600പേര്‍ കൊല്ലപ്പെടുകയും 400 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

241 ഏറ്റ്മുട്ടല്‍ നടന്ന ആഗ്രയിലെ ചിത്രഹട്ട് പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ വ്യാജ ഏറ്റ് മുട്ടലിലൂടെ ഒരാളെ കൊല്ലാന്‍ എട്ടം ലക്ഷം രൂപ ആവശ്യപ്പെടുന്നതും വീഡിയോവിലുണ്ട്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് മൂന്ന് പോലീസുകാരെ ഡിജിപി സസ്‌പെന്‍ഡ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here