Connect with us

Kerala

ഉപ്പളയില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം: രണ്ട് പ്രതികള്‍ കീഴടങ്ങി

Published

|

Last Updated

മഞ്ചേശ്വരം: ഉപ്പള സോങ്കാലില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പ്രതികള്‍ കീഴടങ്ങി. സോങ്കാല്‍ സ്വദേശി അസീസിന്റെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ അശ്വജിത്ത്, ഇയാളുടെ സുഹ്യത്ത് കാര്‍ത്തിക് എന്നിവരാണ് ഉപ്പള സിഐ ഓഫീസില്‍ കീഴടങ്ങിയത്. ഇവരെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുത്തു.

ഇന്നലെ രാത്രിയാണ് സിദ്ദീഖ് കൊല്ലപ്പെട്ടത്. ഖത്തറില്‍ ജോലി ചെയ്യുന്ന സിദ്ദീഖ് ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ആരോപിച്ച് സിപിഎം ഇന്ന് മഞ്ചേശ്വരത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്.