Connect with us

Kerala

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: മഞ്ചേശ്വരം താലൂക്കില്‍ ഇന്ന്് ഉച്ചക്ക് ശേഷം ഹര്‍ത്താല്‍

Published

|

Last Updated

മഞ്ചേശ്വരം: ഉപ്പളയില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചക്ക് ശേഷം മഞ്ചേശ്വരം താലൂക്കില്‍ ഹര്‍ത്താലിന് സിപിഎം ആഹ്വാനം ചെയ്തു. സോങ്കാലിലെ ഫ്രിഡ്ഹസ് നഗര്‍ ബ്രാഞ്ച് മെംബറും ഡിവൈഎഫ്‌ഐ യുണിറ്റ് കമ്മറ്റി അംഗവുമായ അബൂബക്കര്‍ സിദ്ദിഖ്(21) ഇന്നലെ രാത്രിയാണ് കൊല്ലപ്പെട്ടത്.

ബൈക്കിലെത്തിയ നാലംഗ സംഘമാണ് സിദ്ദിഖിനെ കുത്തിക്കൊലപ്പെടുത്തിയത്.പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ആര്‍എസ്എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു

Latest