ഇന്തോനേഷ്യന്‍ ദ്വീപില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Posted on: August 5, 2018 8:44 pm | Last updated: August 5, 2018 at 11:47 pm
SHARE

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ ലൊമ്പോക്കില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ ഏഴ് രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. ഭൗമോപരിതലത്തില്‍ നിന്ന് പത്ത് മീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രം. ഭൂലചനത്തെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം.

സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇന്തോനേഷ്യന്‍ ഭൗമപഠനകേന്ദ്രം ആവര്‍ത്തിച്ച് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here