ജെസ്‌നയുടെ തിരോധാനം: സിബിഐ വേണ്ടെന്ന് ഹൈക്കോടതി

Posted on: August 3, 2018 3:47 pm | Last updated: August 3, 2018 at 11:45 pm
SHARE

കൊച്ചി: കോളജ് വിദ്യാര്‍ഥിനിനായ ജെസ്‌ന മറിയം ജെയിംസിന്റെ തിരോധാനത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. നിലവിലെ അന്വേഷണം ത്യപ്തികരമാണെന്നും അന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കേണ്ട സാഹചര്യമില്ലെന്നു കോടതി വിലയിരുത്തി. അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരനായ ജെയ്‌സ് ജോണ്‍ ജെയിംസും കെഎസയു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ ഹരജി ഈ മാസം 17ന് വീണ്ടും പരിഗണിക്കും.

അതേ സമയം ജെസ്‌നയുടെ വീട്ടില്‍നിന്നും പുതിയൊരു സിം കാര്‍ഡ് കണ്ടെത്തിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വീട്ടിലെ ബൈബിളിനുള്ളില്‍നിന്നുമാണ് സിം കിട്ടിയത്. ജെസ്‌നയെ കാണാതായത് സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച് 22നാണ് പത്തനംതിട്ട എരുമേലി മുക്കുട്ടുതറ കുന്നത്ത് വീട്ടില്‍നിന്നും ജെസ്‌നയെ കാണാതായത്.