ഒന്നരക്കോടിയുടെ കവര്‍ച്ചാമുതലുകളുമായി ദമ്പതികള്‍ പിടിയില്‍

Posted on: August 1, 2018 3:26 pm | Last updated: August 1, 2018 at 3:26 pm

ബംഗളുരു: കര്‍ണാടകയില്‍ ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന കവര്‍ച്ചാമുതലുകളുമായി ദമ്പതികള്‍ പിടിയില്‍. ഓട്ടോ റിക്ഷാ ഡ്രൈവറും തമിഴ്‌നാട് സ്വദേശിയുമായ എസ് കിരണ്‍ കുമാര്‍, ഭാര്യ രേഷ്മ എന്നിവരാണ് പിടിയിലായത്.

ഇവരില്‍നിന്നും 3.75 കിഗ്രാം സ്വര്‍ണത്തിന്റേയും വജ്രത്തിന്റേയും ആഭരണങ്ങള്‍ , 2.5 കിഗ്രാം വെള്ളിയുടേയും ചെമ്പിന്റേയും കലാരൂപങ്ങള്‍, രണ്ട് ലക്ഷം രൂപ, ഒരു കാര്‍, ഒരു ഇരുചക്ര വാഹനം എന്നിവ കണ്ടെടുത്തു. ഇവക്കെല്ലാം കൂടി 1.35 കോടി രൂപ വിലമതിക്കുമെന്ന് പോലീസ് പറഞ്ഞു.