Connect with us

National

അസം പൗരത്വ പ്രശ്‌നം: കരട് പട്ടികയുടെ അടിസ്ഥാനത്തില്‍ നടപടി പാടില്ല -സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: അസമിലെ ജനങ്ങളുടെ പൗരത്വവുമായി ബന്ധപ്പെട്ട ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടികയുടെ അടിസ്ഥാനത്തില്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് എതിരെ നടപടി എടുക്കരുതെന്ന് സുപ്രീം കോടതി. ഇപ്പോള്‍ പ്രസിദ്ധീകരിച്ചത് കരട് പട്ടിക മാത്രമാണ്. പട്ടികയില്‍ പേരില്ലാത്തവരുടെ അവകാശങ്ങളും വാദങ്ങളും പരിഗണിക്കണം. പ്രശ്‌നം പരിഹരിക്കുന്നതിന് എല്ലാ വഴികളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും സര്‍ക്കാറിന് സുപ്രിം കോടതി നിര്‍ദേശം നല്‍കി. കേസില്‍ വിചാരണ നടക്കുന്ന ഓഗസ്റ്റ് 16ന് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യം.

ഇന്നലെയാണ് ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരട് പ്രസിദ്ധീകരിച്ചത്. പട്ടികയില്‍ നിന്ന് 40 ലക്ഷം പേര്‍ പുറത്തായിരുന്നു. 3.29 കോടി അപേക്ഷകരില്‍ 2.89 കോടി പേര്‍ക്ക് മാത്രമാണ് പൗരത്വ പട്ടികയില്‍ ഉള്ളത്.

Latest