ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2395 അടിയിലെത്തി; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Posted on: July 30, 2018 8:25 pm | Last updated: July 31, 2018 at 10:30 am

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 2395 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. സ്ഥിതിഗതികള്‍ നിയന്ത്രവിധേയമാണെന്നും ആളുകള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു.
ഇന്ന് മൂന്ന് മണിവരെ 2394.80 ആയിരുന്നു ജലനിരപ്പ്. 2399 അടിയാകുന്നതോടെ അതീവ ജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും. ഇതോടെ പെരിയാര്‍ തീരത്ത് താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കും.

ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരുമെന്ന് ഉറപ്പാണ്. അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം ആലുവയില്‍ സജ്ജമാണ്. മറ്റൊരു സംഘം തൃശൂരിലുമുണ്ട്. ഇന്നലെ രാത്രി ഒരു സംഘം ഇടുക്കിയിലും എത്തിയിരുന്നു.

കരനാവികവ്യോമ സേനകളുടെ സഹായവും കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളും നാല് കമ്പനി കരസേനയും രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായി നില്‍ക്കുന്നുണ്ട്. തീരസേനയുടെ ബോട്ടുകളും റെഡിയാണ്.

കര-നാവിക-വ്യോമ സേനകളുടെ സഹായവും കേന്ദ്രത്തോട് അഭ്യര്‍ഥീച്ചിട്ടുണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളും നാല് കമ്പനി കരസേനയും രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായി നില്‍ക്കുന്നുണ്ട്. തീരസേനയുടെ ബോട്ടുകളും റെഡിയാണ്.