കൊച്ചി:കുടുംബത്തെ സംരക്ഷിക്കാനും പഠനത്തിന് പണം കണ്ടെത്താനും മത്സ്യവില്‍പ്പന നടത്തിയ ഹനാന്‍ എന്ന വിദ്യാര്‍ഥിനിയെ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍കൂടി പിടിയിലായി കൊല്ലം സ്വദേശി സിയാസ് ആണ് പിടിയിലായത്.
സംഭവത്തില്‍ ഗുരുവായൂര്‍ ചെറായി സ്വദേശി പയ്യനാട്ടില്‍ വിശ്വനാഥനെ(42) ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹനാനെ അപകീര്‍ത്തിപ്പെടുത്തിയ പത്ത് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകും.