വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ സൈബര്‍ ആക്രമണം: പോലീസ് അന്വേഷിക്കും

Posted on: July 27, 2018 1:51 pm | Last updated: July 27, 2018 at 1:51 pm
SHARE

തിരുവനന്തപുരം: വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ നടക്കുന്ന സൈബര്‍ ആക്രമണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. കഴിഞ്ഞ ദിവസം കോഴിക്കോട് ജോസഫൈന്‍ നടത്തിയ ഒരു പ്രസ്താവനയുടെ പേരിലാണ് സൈബര്‍ ആക്രമണം.

സമൂഹമാധ്യമങ്ങളില്‍ ജോസഫൈന്റെ പേരിലും കുടുംബാംഗങ്ങളുടേ പേരിലും മോശം പരാമര്‍ശം വന്നതിനെത്തുടര്‍ന്നാണ് അന്വേഷണത്തിന് പോലീസ് മേധാവി ഉത്തരവിട്ടത്. ഒരു മാധ്യമം നല്‍കിയ വാര്‍ത്തയുടെ ഫേസ്ബുക്ക് പേജിലാണ് മോശം പരാമര്‍ശങ്ങളുള്ളത്.